Seetha poster

1960 · song 9

Raamaraajyathinte

From Seetha

Credits

Singer
AM Raja Chorus
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

രാമരാജ്യത്തിന്റെ മേന്മകണ്ടോ ആര്‍ക്കാനുമെങ്ങാനും അല്ലലുണ്ടോ കള്ളവും കൊള്ളയും നാട്ടിലുണ്ടോ നല്ലതല്ലാതൊരു കാര്യമുണ്ടോ (2) പാട്ടുപാടും പറവകളും  പൊട്ടിച്ചിരിക്കുമരുവികളും (2) പച്ചയുടുപ്പിട്ടു നൃത്തം വയ്ക്കുന്ന കൊച്ചുമലരണിക്കാടുകളും (2) (രാമരാജ്യത്തിന്റെ ...) വിളവില്ലാതൊരുവയലുണ്ടോ കനിയില്ലാതൊരു മരമുണ്ടോ പണിചെയ്യാതാരാനുമുണ്ടോ - മണ്ണില്‍ (2) മണിമുത്തു വിളയുന്ന കണ്ടോ (2) രോഗമില്ല ശോകമില്ല സുഖമാണെല്ലാം ഏഴയില്ല ജന്മിയില്ല സമമാണെല്ലാം (2) ആനന്ദം ആനന്ദം നാടെങ്ങും പരമാനന്ദം (2) ആ........... വേലയിറക്കുന്നോരില്ല  വേലചെയ്താല്‍ കൂലികുറയ്ക്കുന്നോരില്ല കൈത്തൊഴില്‍ ചെയ്യാന്‍  മാനം നടിക്കുന്നോരില്ല (2) (രാമരാജ്യത്തിന്റെ. . ) ജീവിതത്തിന്നലകടലില്‍  നീങ്ങിടുമീ വഞ്ചികള്‍ മറിയുകില്ല തിരിയുകില്ല  അണയുമൊരു തീരത്ത് (2) ഓ........

Published by the catalogue editor. Rights remain with the original creators.