1984 · song 2

Ragavum Thalavum

Credits

Singer
KJ Yesudas S Janaki
Lyricist
Sathyan Anthikkad
Composer
Raveendran

Lyrics

രാഗവും താളവും ഉണരുമീ സുഖനിമിഷം ജീവനില്‍ ആയിരം മലരുതിരും നിമിഷം ഒരു പനിമതിപോലെ മമസഖിയണയുമ്പോള്‍ മാനസം പൂവനം കനവതില്‍ മധുശലഭം ആരോടും മിണ്ടാത്ത മോഹം കരളിലെ കിളിയുടെ മോഹം മധുരിതമൊരു നവമോഹം കിന്നാരം ചൊല്ലുന്ന രാവില്‍... രാവില്‍... ഓ... അമൃതം പകരാന്‍ വരുമോ കവിതേ (രാഗവും...) പൂവായ പൂവെല്ലാം ചൂടി അനുപമമിഴികളുമായി സ്മൃതികളില്‍ മധുരിമയായി കാതോര്‍ത്തു നില്‍ക്കുന്നു ഭൂമി... ഭൂമി... ഓ... ഹൃദയം അലിയും സ്വരമായ് വരുമോ (രാഗവും...)

Published by the catalogue editor. Rights remain with the original creators.