1984 · song 3
Vaarmani thennal
Credits
- Singer
-
KJ Yesudas
P Susheela
- Lyricist
-
Balu Kiriyath
- Composer
-
KV Mahadevan
Lyrics
വാർമണിത്തെന്നൽ വന്നിന്നലെ രാവിൽ
ഒരോമൽ സ്വകാര്യം പറഞ്ഞൂ
എത്തിപ്പിടിക്കുവാനെത്തുന്ന ദൂരത്ത്
നിൽപ്പൂ പ്രേമസൗഭാഗ്യം
വാർമണിത്തെന്നൽ വന്നിന്നലെ രാവിൽ
ഒരോമൽ സ്വകാര്യം പറഞ്ഞൂ
എത്തിപ്പിടിക്കുവാനെത്തുന്ന ദൂരത്ത്
നിൽപ്പൂ പ്രേമസൗഭാഗ്യം
നിൽപ്പൂ പ്രേമസൗഭാഗ്യം
പാടിപ്പറക്കാം സിന്ദൂരതീരത്ത്
പാമ്പുകളായ് നമുക്കിഴയാം
മുത്തും പവിഴവും മുങ്ങിയെടുത്ത്
വന്നാദ്യ നിശാമഞ്ചമൊരുക്കാം
പാടിപ്പറക്കാം സിന്ദൂരതീരത്ത്
പാമ്പുകളായ് നമുക്കിഴയാം
മുത്തും പവിഴവും മുങ്ങിയെടുത്ത്
വന്നാദ്യ നിശാമഞ്ചമൊരുക്കാം
മനസ്സും മൗനവും സമ്മതം മൂളിയാൽ
ഒരു കൂട്ടിലൊന്നിച്ചുറങ്ങാം
മനസ്സും മൗനവും സമ്മതം മൂളിയാൽ
ഒരു കൂട്ടിലൊന്നിച്ചുറങ്ങാം
ഒരു കൂട്ടിലൊന്നിച്ചുറങ്ങാം
വാർമണിത്തെന്നൽ വന്നിന്നലെ രാവിൽ
ഒരോമൽ സ്വകാര്യം പറഞ്ഞൂ
എത്തിപ്പിടിക്കുവാനെത്തുന്ന ദൂരത്ത്
നിൽപ്പൂ പ്രേമസൗഭാഗ്യം
നിൽപ്പൂ പ്രേമസൗഭാഗ്യം
സുവർണ്ണ സന്ധ്യകൾ നിന്മിഴിക്കോണിൽ
വന്നറിയാതൊളിച്ചു നിൽപ്പൂ
ഒരു വസന്തത്തിന്റെ മാധുര്യം മുഴുവനും
അരികെ തുളുമ്പി നിൽപ്പൂ
സുവർണ്ണ സന്ധ്യകൾ നിന്മിഴിക്കോണിൽ
വന്നറിയാതൊളിച്ചു നിൽപ്പൂ
ഒരു വസന്തത്തിന്റെ മാധുര്യം മുഴുവനും
അരികെ തുളുമ്പി നിൽപ്പൂ
ആരോമലേ നമുക്കന്യോന്യമറിയാം
പുളകപ്പുത്തപ്പിൽ ഉറങ്ങാം
ആരോമലേ നമുക്കന്യോന്യമറിയാം
പുളകപ്പുത്തപ്പിൽ ഉറങ്ങാം
പുളകപ്പുത്തപ്പിൽ ഉറങ്ങാം
വാർമണിത്തെന്നൽ വന്നിന്നലെ രാവിൽ
ഒരോമൽ സ്വകാര്യം പറഞ്ഞൂ
എത്തിപ്പിടിക്കുവാനെത്തുന്ന ദൂരത്ത്
നിൽപ്പൂ പ്രേമസൗഭാഗ്യം
നിൽപ്പൂ പ്രേമസൗഭാഗ്യം
Published by the catalogue editor. Rights remain with the original creators.