1984 · song 2

Poonkatte Vaa Vaa

From Vepraalam

Credits

Singer
KJ Yesudas
Lyricist
Balu Kiriyath
Composer
KV Mahadevan

Lyrics

ആ...ആ... പൂങ്കാറ്റേ വാവാ... പൂത്തുമ്പീ വാവാ ആകാശമേഘങ്ങളേ വാ പൂങ്കാറ്റേ വാവാ... പൂത്തുമ്പീ വാവാ ആകാശമേഘങ്ങളേ വാ ചേലുള്ള ചക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്ക്ക് ചേലുള്ള ചക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്ക്ക് ആശംസാഗാനവുമായ് വാ ജന്മദിനസമ്മാനപ്പൂക്കളുമായ് വാ പൂങ്കാറ്റേ വാവാ... പൂത്തുമ്പീ വാവാ ആകാശമേഘങ്ങളേ വാ ആശ്വിനമാസത്തിരുവാതിരനാള്  ഐശ്വര്യലക്ഷ്മിയ്ക്ക് തിരുനാള് ആശ്വിനമാസത്തിരുവാതിരനാള്  ഐശ്വര്യലക്ഷ്മിയ്ക്ക് തിരുനാള് ആയിരം പൂർണ്ണ ചന്ദ്രോദയം കാണാൻ ആയിരം പൂർണ്ണ ചന്ദ്രോദയം കാണാൻ ആശംസ നേരുന്നൂ ഞാൻ ആശംസ നേരുന്നൂ ഞാൻ പൂങ്കാറ്റേ വാവാ... പൂത്തുമ്പീ വാവാ ആകാശമേഘങ്ങളേ വാ ആറാട്ടുകുളത്തിലെ പുന്നാരപ്പൂമുത്തെ ആരും മോഹിക്കും പെൺപൂവേ ആറാട്ടുകുളത്തിലെ പുന്നാരപ്പൂമുത്തെ ആരും മോഹിക്കും പെൺപൂവേ അഴകുള്ള പൈതങ്ങൾക്കമ്മയായീടുവാൻ അഴകുള്ള പൈതങ്ങൾക്കമ്മയായീടുവാൻ ആശംസനേരുന്നൂ ഞാൻ ആശംസനേരുന്നൂ ഞാൻ പൂങ്കാറ്റേ വാവാ... പൂത്തുമ്പീ വാവാ ആകാശമേഘങ്ങളേ വാ ചേലുള്ള ചക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്ക്ക് ചേലുള്ള ചക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്ക്ക് ആശംസാഗാനവുമായ് വാ ജന്മദിനസമ്മാനപ്പൂക്കളുമായ് വാ പൂങ്കാറ്റേ വാവാ... പൂത്തുമ്പീ വാവാ ആകാശമേഘങ്ങളേ വാ

Published by the catalogue editor. Rights remain with the original creators.