1984 · song 2
Kanne karale
Credits
- Singer
-
KJ Yesudas
KS Chithra
- Lyricist
- Madhu Alappuzha
- Composer
- Gopan
Lyrics
കണ്ണേ കരളേ
കണ്ണേ കരളേ കന്നിമാനേ
പൊന്നേ പൊരുളേ പൊൻകിനാവേ
നീയില്ലെങ്കിൽ ഈ ലോകമിന്നും
ശൂന്യതയിൽ മുങ്ങും
വരികയരുകിൽ നീ പിരിയരുതിനി
( കണ്ണേ... )
കരി കണ്ണിൽ തേൽക്കണം
പുരികം വരക്കണം
വളയിട്ടു തളയിട്ടു കിലുക്കേണം (2)
അരിവെക്കാൻ വകയുണ്ടോ അറിയേണ്ട പെണ്ണിന്നു
സിനിമാക്ക് പോകണമെന്നും
അയ്യയ്യോ പെണ്ണിന്റെ പുറംനിറം നോക്കീട്ട്
മംഗല്യത്തിൽ ചെന്നു ചാടല്ലേ..
( കണ്ണേ... )
പെറ്റിടാൻ പെണ്ണു വേണം
പാലു തരാൻ പെണ്ണു വേണം
പാടിയുറക്കാനും പെണ്ണു വേണം (2)
ഭർത്താവിൻ രുചിക്കൊത്തു പാചകങ്ങൾ നടത്തണം
ഭർത്താവിന്നിഷ്ടത്തിനു ജിവിക്കേണം
അയ്യയ്യോ പുരുഷന്റെ ഉള്ളിലിരിപ്പറിഞ്ഞാലീ
വയ്യാവേലിയിൽ ചെന്നു കുടുങ്ങൂലാ..
( കണ്ണേ... )
Published by the catalogue editor. Rights remain with the original creators.