1984 · song 2
Theeram thedi olam padi
Credits
- Singer
-
S Janaki
- Lyricist
- Yusufali Kecheri
- Composer
-
Ilayaraja
Lyrics
തീരം തേടി ഓളം പാടി മെല്ലെ
ഏതോ രാഗം ചുണ്ടിൽ മൂളി മെല്ലെ..
വെറുതെയെന്തിനീ.. മിഴികളീറനായ്
തീരം തേടി ഓളം പാടി മെല്ലെ
മിഴിദീപമിതാ.. തിരി നീട്ടുകയായ്
വിരിമാറിതിൽ ഞാൻ.. ഇനി വീണലിയാം
സ്വപ്നം കൊണ്ടെൻ കണ്ണീർപ്പൂവിൽ ചേർത്തു തേൻതുള്ളി
ചുണ്ടും ചുണ്ടും ചേരാൻ വെമ്പി.. താനേ പിൻമാറി
അറിയാതൊരു ലഹരി വഴിയുന്നു നെഞ്ചിൽ
തീരം തേടി ഓളം പാടി മെല്ലെ
ഏതോ രാഗം ചുണ്ടിൽ മൂളി മെല്ലെ..
ഇമ പൂട്ടുകയായ് പകലിൻ നയനം
അരുണാംശുവിതാ തഴുകീ ഭുവനം
കണ്ണും കണ്ണും നെഞ്ചും നെഞ്ചും കൂടി ചാഞ്ചാടി
നീയും ഞാനും താരും വാനും ദാഹം കൈമാറി
അറിയാതൊരു ലഹരി.. വഴിയുന്നു നെഞ്ചിൽ
തീരം തേടി ഓളം പാടി മെല്ലെ
ഏതോ രാഗം ചുണ്ടിൽ മൂളി മെല്ലെ..
Published by the catalogue editor. Rights remain with the original creators.