1984 · song 3
Radhe ninte krishnan
Credits
- Singer
-
P Jayachandran
Vani Jairam
- Lyricist
-
Poovachal Khader
- Composer
- Shyam
Lyrics
രാധേ നിന്റെ കൃഷ്ണൻ വന്നു രാഗലോലനായ്
കൃഷ്ണാ നിന്റെ രാധക്കെന്തേ മൗനം മാത്രമായ്
ഉള്ളം തുറന്നാലും നീ എല്ലാം എടുത്താലും നീ
തമ്മിൽ അടുക്കാതെ ആത്മാവിൻ നാദം കേൾക്കുമോ
ഉള്ളം തുറന്നാലും നീ എല്ലാം എടുത്താലും നീ
തമ്മിൽ ഇണക്കാനായ് വന്നെത്തും ഞങ്ങൾ ഗോപിമാർ (രാധേ നിന്റെ....)
മിണ്ടുവാൻ പാടില്ലേ
കാണുവാൻ കൊതിയില്ലേ
കള്ളനാമീ കണ്ണനു നീ പാൽക്കുടം
കാരണം ചൊല്ലില്ലേ കാമിനീ കനിയില്ലേ
രാധികക്ക് ചാർത്തുവാൻ പൊന്നാട നീ
അവിടെയും ഇവിടെയും ഇരുവരും ഇതുവിധം ദൂരം തീർക്കയോ
ഞങ്ങൾ കണ്ണുകൾ പൊത്തി നിൽക്കണോ നിങ്ങൾ ചേരുവാൻ (രാധേ നിന്റെ....)
എന്തിനോ ഈ നാട്യം
നോക്കിയോ ഇതിനിടയിൽ
മന്ദഹാസ ചന്ദനം നീ നീട്ടിയോ
കോപമോ ഇപ്പോഴും
കോമളേ തെളിയുക നീ
എന്തിനേവം വാട്ടുവാൻ നിൻ മാരനേ (എന്തിനോ...)
പുകിലിനു ഗ്രഹണവും നിഴലിനു അവനിയും കൂടാതാവുമോ
ഞങ്ങൾ കയ്യുകൾ ചേർത്തു തന്നിടാം മോഹം പൂക്കുവാൻ (രാധേ നിന്റെ....)
Published by the catalogue editor. Rights remain with the original creators.