1984 · song 3
Kanneerkkadalinu
Credits
- Singer
-
P Jayachandran
Chorus
- Lyricist
- PT Abdurahiman
- Composer
- AT Ummer
Lyrics
കണ്ണീര്‍ക്കടലിനു കരയായിട്ടാ
കനകം കായ്ച്ചു കിടക്കണ നാട്
പെട്ടകമേറ്റി നടക്കും വ്യഥയുടെ
ഒട്ടകമൊടുവിലണഞ്ഞൊരു നാട്
ശരിയായിട്ട് നമുക്കതൊരൂര്
ഗള്‍ഫെന്നാണാ നാട്ടിനു പേര്
അവിടെപ്പോയവര്‍ പലരില്‍ ചിലരുണ്ട-ഹമ്മതികൊണ്ടു നികൃഷ്ടന്മാരായ്
ലക്ഷ്യം കാട്ടിപ്പറയും വാക്ക്
ലക്ഷത്തില്‍ക്കുറവില്ല കണക്ക്
അറബിച്ചിക്കവനൊടു കലശലായ് പുതുമോഹം
അറബിക്കുണ്ടവനോട് അതിനേക്കാളൊരു
സ്നേഹം
കരിമത്തി പെറുക്കിക്കൊണ്ടലഞ്ഞവന്‍
വെറും ചെക്കന്‍
കടന്നെത്തി അറേബ്യയില്‍ അവനിന്ന്
മഹാ ഊക്കന്‍
അയലാമത്തികള്‍ നെത്തല്‍ ചെറുകൊഞ്ചനിവയൊന്നും
അറിയില്ലെന്നുരചെയ്തു മിനുങ്ങുന്നുണ്ടവനിന്ന്
മൂന്നഞ്ചെഴുതിയ സിഗററ്റല്ലേ
ഞാന്നുകിടപ്പൂ ചുണ്ടിന്മേലെ
ഗ്യാസുനിറച്ചൊരു സിഗററ്റ് ലൈറ്റര്‍
കീശയിലൊപ്പം ഫോറിന്‍ ലെറ്റര്‍
അറബിക്കവനവിടെത്തണമുടനെ
അതിനുടെ കത്തുണ്ടവനുരയുന്നേ
ഫോര്‍ ഫോര്‍ ത്രീയൊരു റ്റേപ് റെക്കോര്‍ഡര്‍
ഫോറിന്‍ പലകുറിയതു പറയുന്നേ
പലപല തൊടിയും വയലും നോക്കി
വിലപറയാനൊരു നായരെയാക്കി
വാഴത്തോപ്പു വളപ്പുകള്‍ പിന്നെ
വാങ്ങില്ലവനിവയൊന്നും തന്നെ
അമ്പോ ശിവ! ശിവ! ഫോറിന്‍കാരാ
മുന്‍പത്തെക്കഥയോര്‍ക്കുക വീരാ
എണ്ണക്കനിവൊഴുകുന്നൊരു നാടിനെ
വന്നിച്ചീടുക നീ പ്രിയതോഴാ
നാരായണജയ നാരായണജയ
നാരായണജയ നരകഹരേ
നാരായണജയ നാരായണജയ
നാരായണജയ നരകഹരേ
Published by the catalogue editor. Rights remain with the original creators.