1984 · song 2
Ethu raagam ethu thaalam
Credits
- Singer
-
S Janaki
- Lyricist
-
Poovachal Khader
- Composer
- AT Ummer
Lyrics
ഉം ..ഉം
ഏതുരാഗം ഏതുതാളം...
മാനസപ്പൈങ്കിളി നിന്റെ നെഞ്ചില്‍
ഓര്‍മ്മവെയ്ക്കാന്‍ ഓമനിക്കാന്‍..
മൗനക്കിനാക്കിളി നിന്റെ നെഞ്ചില്‍
ഏതുരാഗം ഏതുതാളം...
നീലാകാശം നിന്നാകാശം..
നീഹാരനീരില്‍ കുളിച്ചു നിൽപ്പൂ (2)
ഒന്നിനി തൂകൂ.. നിന്‍ ചുണ്ടിലൂറും
ഒന്നിനി തൂകൂ.. നിന്‍ ചുണ്ടിലൂറും
ആനന്ദ സംഗീത മാധുരി നീ...
ഏതുരാഗം ഏതുതാളം...
മാനസപ്പൈങ്കിളി നിന്റെ നെഞ്ചില്‍
ഏതുരാഗം ഏതുതാളം...
മന്ത്രം ചൊല്ലും മഞ്ഞിൻ തെന്നല്‍
നിൻ സ്വരം വാങ്ങാന്‍ കൊതിച്ചു നിൽപ്പൂ (2)
ഒന്നിനി പാടൂ പാടിയുറങ്ങൂ...
ഒന്നിനി പാടൂ പാടിയുറങ്ങൂ...
ഈ മൂക നിമിഷത്തിന്‍ ലാളനയില്‍...
ഏതുരാഗം ഏതുതാളം...
മാനസപ്പൈങ്കിളി നിന്റെ നെഞ്ചില്‍
ഓര്‍മ്മവെയ്ക്കാന്‍ ഓമനിക്കാന്‍..
മൗനക്കിനാക്കിളി നിന്റെ നെഞ്ചില്‍
ഉം..ഉം ..
Published by the catalogue editor. Rights remain with the original creators.