1984 · song 1
Abhayamekuka
Credits
- Singer
-
Chorus
Lathika
- Lyricist
- Dr K Narayanankutty
- Composer
- Johnson
Lyrics
അഭയമേകുക മാതാവേ
അഗതികൾക്കാശ്രയ ദാതാവേ
സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ
ധന്യേ ലോകൈകനാഥേ
അമ്മേ അഭയം നീയേ
വേളാങ്കണ്ണി മാതാവേ
നിന്ദിതർ ദുഃഖിതർ പീഡിതർക്കും
നിത്യസഹായയാം മാതാവു നീ
നിന്ദിതർ ദുഃഖിതർ പീഡിതർക്കും
നിത്യസഹായയാം മാതാവു നീ
കണ്ണീർ കുടിക്കുന്നൊരീ ദുഃഖപുത്രിയെ
കൈവെടിയരുതേ നീയമ്മേ
അമ്മേ അഭയം നീയേ
വേളാങ്കണ്ണി മാതാവേ
അഭയമേകുക മാതാവേ
അഗതികൾക്കാശ്രയ ദാതാവേ
സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ
ധന്യേ ലോകൈകനാഥേ
അമ്മേ അഭയം നീയേ
വേളാങ്കണ്ണി മാതാവേ
കദനക്കടലിൻ ആഴവും വ്യാപ്തിയും
അറിയുന്നോളല്ലോ നീയമ്മേ
നിത്യദുഃഖത്തിൻ ചുഴികളിൽ നിന്നെന്നെ
മുക്തയാക്കീടണമമ്മേ
അമ്മേ അഭയം നീയേ
വേളാങ്കണ്ണി മാതാവേ
അഭയമേകുക മാതാവേ
അഗതികൾക്കാശ്രയ ദാതാവേ
സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ
ധന്യേ ലോകൈകനാഥേ
അമ്മേ അഭയം നീയേ
വേളാങ്കണ്ണി മാതാവേ
Published by the catalogue editor. Rights remain with the original creators.