1984 · song 1
Amrithum kulirum kori
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- Johnson
Lyrics
അമൃതും കുളിരും കോരി
അവനിയിലണയും യാമം
പറഞ്ഞാലും തീരാത്ത കഥകളുമായി
ഹൃദയങ്ങളൊരുമിക്കും യാമം
യാമം മദന യാമം (അമൃതും...)
മണിവില്ലൊടിഞ്ഞൊരു ത്രേതാ രജനിയിതാ
മുരളികൾ പാടിയ ദ്വാപരനിശയുമിതാ
മിഥിലാപുരിയിലെ രാത്രി ഇത്
വൃന്ദാവനത്തിലെ രാത്രി
വൃന്ദാവനത്തിലെ രാത്രി (അമൃതും...)
സുരഭിലമാകുമീ മാദകമലർവിരിയിൽ
പല ജന്മങ്ങൾ ഒന്നാകും വേള
ശാകുന്തളത്തിലെ രാത്രി ഇതു
നളചരിതത്തിലെ രാത്രി
നളചരിതത്തിലെ രാത്രി (അമൃതും...)
Published by the catalogue editor. Rights remain with the original creators.