1984 · song 4

Kalakalam Kili Paadum

Credits

Singer
SP Shailaja
Lyricist
Chittoor Gopi
Composer
Manuel

Lyrics

കളകളം കിളി പാടും കിലുകിലും പുഴോരം കുളിർത്തെന്നൽ തേരിലേറി ഹേമന്തമെത്തിടുന്ന നേരം (കളകളം...) കിളിമകളെ കാണാൻ കടംകഥകൾ ചൊല്ലാൻ വെറുതെ ഞാനീ പുഴതൻ തീരത്ത് നില്പാണേ.. തളിർത്തൊങ്ങൽ പാട്ടുമായ് തെങ്ങുകൾ ആടിടുന്ന നേരം (കളകളം...) കഥകളൊന്നു കേൾക്കാൻ അരികിലൊന്നു വാ നീ അകലെയേതോ പൂമരം തേടി കിളി പറന്നൂ ദൂരെയേകയായ് പോയ്മറഞ്ഞ പൈങ്കിളി കേട്ടതില്ല ഗാനം (കളകളം...)

Published by the catalogue editor. Rights remain with the original creators.