1984 · song 2
Ee Meghangaliloorum
Credits
- Singer
-
KG Markose
SP Shailaja
- Lyricist
- Chittoor Gopi
- Composer
- Manuel
Lyrics
ഈ മേഘങ്ങളിലൂറും സിന്ദൂരം
ഈ വാനമ്പാടി പാടും സംഗീതം
പൂവുകൾ തൂകും വർണ്ണവസന്തം
പൂമ്പൊടി തേടും സ്വർണ്ണപതംഗം
ഭൂമി നിൻ സൗന്ദര്യം
ഈ മേഘങ്ങളിലൂറും സിന്ദൂരം
പാടൂ ഹൃദന്തമേ നിൻ ഭാവുകം
തൂകി സമീരണൻ വെൺപൂവുകൾ
നീറും തേടി ഓളം
ഓളം കുത്തി മേളം
നാമിന്നാടും നേരം
ഹർഷത്തിൻ വർഷം നീളെ
(ഈ മേഘങ്ങളിലൂറും...)
പൂങ്കാവനങ്ങളേ പൊൻജാലകം
ആകെ തുറന്നിടൂ പൂതാളമായ്
പാറിപ്പോകും തെന്നൽ
ഗന്ധം തൂകി മണ്ണിൽ
നാമിന്നാടും നേരം
ഹർഷത്തിൻ വർഷം നീളെ
(ഈ മേഘങ്ങളിലൂറും...)
Published by the catalogue editor. Rights remain with the original creators.