1984 · song 3
Omkaarathil Alinja
Credits
- Singer
-
KJ Yesudas
- Lyricist
- Chirayinkeezhu Ramakrishnan Nair
- Composer
- Darsan Raman
Lyrics
ഓംകാരത്തിലലിഞ്ഞ പൊരുളായ് സൃഷ്‌ടിച്ചു ചൈതന്യമായ്...
ഓരോ ജീവനുമുൾപുളകമായ് പ്രേമത്തിനാകാരമായ്...
കാലത്തിന്റെ കരത്തിലമരും
വീണയ്ക്കു ഹൃദ്സ്‌പന്ദമായ്...
മേവും രൂപമേ നീയുണർന്നു യമുനാതീരത്തു കാർവർണ്ണനായ്....
മുകിൽവർണ്ണൻ നുകരുന്ന മുരളീമരന്ദമോ അമൃതോ സുരഗംഗയോ രാധേ
നീളും ചിലമ്പിൻ സ്വരം (മുകിൽവർണ്ണൻ...)
ഓരോ മാദകരാവിതിൽ
തൂവൂ പ്രണയഗാനാമൃതം
ഈ വസന്ത ഹംസകേളീ
ഓമനത്തെന്നലിൽ ശാരികേ
ഓരോ മാദകരാവിതിൽ
തൂവൂ പ്രണയഗാനാമൃതം...
ആടും നീലനീർച്ചാലുകൾ
കാളിന്ദിയിൽ സുഖദഹർഷോൽസവം കൈവളകൾ തമ്മിലോതും
കാമമോഹാഗ്രഹ മർമ്മരം ആടും നീലനീർച്ചാലുകൾ കാളിന്ദിയിൽ സുഖദഹർഷോൽസവം....
ത തക തജ്ജനു തധിം തകിട തകം കിടംതരികിടതം ത തരികിണ തകം തരികിടതക തരികിടജം തരികിടജം തരികിടജം
മുകിൽവർണ്ണൻ നുകരുന്ന മുരളീമരന്ദമോ അമ്യതോ സുരഗംഗയോ രാധേ
നീളും ചിലമ്പിൻ സ്വരം...
Published by the catalogue editor. Rights remain with the original creators.