1984 · song 3
Pallimanchaleri Vanna
Credits
- Singer
-
KJ Yesudas
- Lyricist
- Mankombu Gopalakrishnan
- Composer
-
Raveendran
Lyrics
പള്ളിമഞ്ചലേറിവന്ന പൗർണ്ണമാസീ, ഈ
പത്മതീർത്ഥക്കരയിലിത്തിരി വിശ്രമിയ്‌ക്കൂ
എന്റെ മോഹച്ചില്ലകളിൽ പറന്നിറങ്ങൂ
എന്നിലെ എന്നിലിനി പടർന്നിറങ്ങൂ
(പള്ളിമഞ്ചൽ)
തളിർത്തും കിളിർത്തും തുടങ്ങും നെഞ്ചങ്ങളിൽ
എനിയ്‌ക്കും നിനക്കും മുളയ്‌ക്കും നാണം
ഒരു സ്വപ്‌ന കേളീനളിനത്തിലൊന്നായ്
ഉണരാം പുണരാം അണിയാം
(പള്ളിമഞ്ചൽ)
തരിച്ചും തുടിച്ചും ജ്വലിയ്‌ക്കും ഉള്ളങ്ങളിൽ
നിറഞ്ഞും പതഞ്ഞും തുളുമ്പും രാഗം
ചിറകുള്ള രാവിൻ പുളിനത്തിലൊന്നായ്
തഴുകാം ഒഴുകാം അണിയാം
(പള്ളിമഞ്ചൽ)
Published by the catalogue editor. Rights remain with the original creators.