1984 · song 1
Kanna nin kaaladiyil
Credits
- Singer
-
Vani Jairam
- Lyricist
- Mankombu Gopalakrishnan
- Composer
-
Raveendran
Lyrics
കണ്ണാ നിൻ കാലടിയിൽ
തൊഴുതു വീണിടും ഈ കണ്ണുനീർ തുള്ളിയിൽ
കനിയേണമേ കനിയേണമേ
ചുവരുകളില്ലാത്ത ചിത്രങ്ങളെന്റെ
ചുടു ഹൃദയത്തിലെ സ്വപ്നങ്ങൾ (2)
താളം തെറ്റിയ ഗാനങ്ങൾ
എന്റെ ജീവവിപഞ്ചി തൻ നാദങ്ങൾ (ചുവരുകളില്ലാത്ത ...)
കണ്ണിലും കരളിലും സ്നേഹമോടെ
നിനക്കോമൽക്കിടാങ്ങളെ താലോലിക്കാം (2)
അനുദിനം അങ്ങയെ തപസ്സ് ചെയ്യും
ഈ എന്നിലാ സൗഭാഗ്യം എന്നു ചേരും (ചുവരുകളില്ലാത്ത ...)
ചുവരുകളില്ലാത്ത ചിത്രങ്ങൾ
മണ്ണിലും വിണ്ണിലും വിളക്കുമായീ
എന്നും മംഗള പൗർണ്ണമി എത്തിയാലും (2)
നിനവിലും കനവിലും തമസ്സു മാത്രം
എന്റെ നെഞ്ചിൽ അമാവാസി രാവു നിത്യം (ചുവരുകളില്ലാത്ത..)
Published by the catalogue editor. Rights remain with the original creators.