1984 · song 11

Vadakkannam Kaattilu

Credits

Singer
KJ Yesudas
Lyricist
Kavalam Narayana Panicker
Composer
Shyam

Lyrics

ഓഹോഹോ തന്നാന ഓഹോഹോ താനന തന്നാന തന്നന്ന തന്നാതാനനാ ഹോയ് തനനതാനാനാനാനാ ഹോയ് വടക്കന്നം കാറ്റില് ഒരു വള്ളം കിനാവുമായ് പാവം ഹൃദയം തിരകളില്‍ തേങ്ങി ഹോ ദിക്കുതിരിയാതെ ഇരവിന്‍ തീരം തേടുന്നേ ഹോ ഇരുളും യാമങ്ങളില്‍ ഹോ ഇരവിന്‍ തീരം തേടുന്നേ ഹോ ഇരുള്‍ മൂടും തീരം തേടുന്നേ വടക്കന്നം കാറ്റില് ഒരു വള്ളം കിനാവുമായ് കാണാന്‍ കൊതി പെരുകി കണ്ടപ്പോള്‍ മതിമറന്നു കൈമാറിയ രഹസ്യമെല്ലാമേ ഹോ ഇടപഴകി കൈമോശം വന്നു ഹോ പോകേ പോകേ പൂവിട്ട പുതുമരങ്ങള്‍ തളര്‍ന്നും വിറഞ്ഞും വീണു ഹോ തളര്‍ന്നല്ലോ തീരം തേടുന്നേ വടക്കന്നം കാറ്റില് ഒരു വള്ളം കിനാവുമായ് വീണ്ടും തളിരണിഞ്ഞോ വിങ്ങലിന്നറുതിവന്നോ മഴ പെയ്യാന്‍ മറന്നൊരാകാശം ഒരു കുളിരിന്നൊറ്റിച്ചതില്ലാ ഹോ പിന്നെ പിന്നെ നീ വരും പാതയില്‍ നിറയെ കണ്ണീര്‍ പെയ്തു ഞാന്‍ ഹോ ഒരു പുത്തന്‍ തീരം തേടുന്നേ വടക്കന്നം കാറ്റില് ഒരു വള്ളം കിനാവുമായ് പാവം ഹൃദയം തിരകളില്‍ തേങ്ങി ഹോ ദിക്കുതിരിയാതെ ഇരവിന്‍ തീരം തേടുന്നേ ഹോ ഇരുളും യാമങ്ങളില്‍ ഹോ ഇരവിന്‍ തീരം തേടുന്നേ ഹോ ഇരുള്‍ മൂടും തീരം തേടുന്നേ

Published by the catalogue editor. Rights remain with the original creators.