Sandarbham poster

1984 · song 2

Pandoru Kaattiloraansimham

From Sandarbham

Credits

Singer
P Susheela
Lyricist
Poovachal Khader
Composer
Johnson

Lyrics

പണ്ടൊരു കാട്ടിലൊരാൺ സിംഹം മദിച്ചു വാണിരുന്നൂ….(2) ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ… സിംഹം…..എങ്ങും മേഞ്ഞിരുന്നൂ… കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ … കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…(2) രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്… ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു ) അന്നൊരു ചെയ്യാ‍തെറ്റിൻ ഭാരവും… പേറിയാ സിംഹം നൊന്തു നീറീടവേ…(2) ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ… ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…കാടും തേങ്ങുന്നൂ… (പണ്ടൊരു )

Published by the catalogue editor. Rights remain with the original creators.