1984 · song 1

Ee Shyaamasandhya

Credits

Singer
PJ Joseph
Lyricist
Chunakkara Ramankutty
Composer
Jerry Amaldev

Lyrics

ഈ ശ്യാമസന്ധ്യ വിമൂകം സഖീ വിഷാദം ചമഞ്ഞു വരുന്നു വിധി.. (ഈ ശ്യാമസന്ധ്യ.. ) ഹൃദന്തം നിറഞ്ഞ സുഗന്ധം തരും വസന്തം മറഞ്ഞോ പ്രിയേ ദേവതേ.. (ഹൃദന്തം.. ) ഈ ശ്യാമസന്ധ്യാ.... ഞാവല്‍പ്പഴങ്ങള്‍ യുഗം തേടുമേ നീളെ ദുഷ്ഫലമോ നരന്‍ നേടുമേ.. (ഞാവല്‍പ്പഴങ്ങള്‍.. ) പ്രഭാതം... പ്രഭാതം പ്രഭാവം കൊതിച്ചെങ്കിലും പ്രപാതം നിറഞ്ഞൂ ഇരുളെങ്ങുമേ... ഈ ശ്യാമസന്ധ്യാ... പൊന്നിന്‍കിനാക്കള്‍ തിരയുന്നുവോ മുന്നില്‍ ദുഃസ്വപ്നം വരും ലോകമേ.. (പൊന്നിന്‍കിനാക്കള്‍.. ) നിറങ്ങള്‍... നിറങ്ങള്‍ സ്വരങ്ങള്‍ അകലുന്നിതാ വിരുന്നായ് വരുന്നു തമസ്സിന്നുമേ... ഈ ശ്യാമസന്ധ്യ വിമൂകം സഖീ വിഷാദം ചമഞ്ഞു വരുന്നു വിധി ഹൃദന്തം നിറഞ്ഞ സുഗന്ധം തരും വസന്തം മറഞ്ഞോ പ്രിയേ ദേവതേ... ഈ ശ്യാമസന്ധ്യാ....

Published by the catalogue editor. Rights remain with the original creators.