1984 · song 3
Thumbappoo Choru Venam (Pathos)
Credits
- Singer
-
KJ Yesudas
P Madhuri
- Lyricist
- Mankombu Gopalakrishnan
- Composer
- G Devarajan
Lyrics
തുമ്പപ്പൂ ചോറു വേണം
കറികള്‍ നൂറു വേണം
ചന്ദനപ്പലകയിട്ട് തങ്കത്തളിക വച്ച്
ചന്തത്തിലൊരുക്കേണം -നമ്മള്‍
അമ്മയ്ക്കൊരമൃതേത്ത്
(തുമ്പപ്പൂ...)
ഓമനക്കുട്ടന്റെ കുറുമ്പ് കൊണ്ട്
ഓലനും കാളനും എരിശ്ശേരിയും
അമ്മതന്‍ കോപം നട്ടു വളർത്തിയ
ചുണ്ടങ്ങ കൊണ്ടൊരു സാമ്പാറ്
(തുമ്പപ്പൂ...)
നെഞ്ചിലെ സ്നേഹത്തിന്‍ നറുനെയ്യ്
ഈ ജന്മപുണ്യത്തിന്‍ കുളിർതൈര്
എന്നും നമ്മൾക്ക് മധുരിക്കുവാനായ്
അമ്മതന്‍ പുഞ്ചിരി പാല്പായസം
(തുമ്പപ്പൂ...)
Published by the catalogue editor. Rights remain with the original creators.