1984 · song 3
Panineerumaanam
Credits
- Singer
-
MG Sreekumar
- Lyricist
- Chunakkara Ramankutty
- Composer
-
MG Radhakrishnan
Lyrics
പനിനീരുമാനം ചൊരിഞ്ഞല്ലോ നിന്റെ
പവിഴാധരത്തിൽ ചിരി വിരിഞ്ഞല്ലോ
കരിമിഴിയിൽ നിന്റെ കുളിർമൊഴിയിൽ
അറിയാതെ അനുരാഗം വിരിഞ്ഞല്ലോ സഖീ
അറിയാതെ അനുരാഗം വിരിഞ്ഞല്ലോ (പനിനീരു....)
ഇണയരന്നങ്ങൾ കുളിരു വിതച്ചപ്പോൾ
ഇറങ്ങിയൊരുങ്ങി നീ വന്നു (2)
നെഞ്ചിൽ കുളിരായ് കൊഞ്ചും മൊഴിയായ്
പഞ്ചവർണ്ണപ്പൈങ്കിളിയായ് നീ വന്നു (പനിനീരു....)
മധുവിധുരാവിൽ മധുരവുമായ് വരുമോ
ഇണങ്ങി കുണുങ്ങി നീ മുന്നിൽ (2)
എന്റെ വധുവായ് എന്നും മധുവായ്
താരുണ്യത്തിൻ താലവുമായ് നീ വരുമോ (പനിനീരു....)
Published by the catalogue editor. Rights remain with the original creators.