1984 · song 4
Oru kudam kulirum
Credits
- Singer
-
S Janaki
- Lyricist
-
Poovachal Khader
- Composer
-
KV Mahadevan
Lyrics
ആഹാഹാഹാ ആഹാ ആ
ലലലാല.. ലലലാല.. ലലലാ
ഒരു കുടം കുളിരും ഒരു കുടം തേനും
നിനക്കുവേണ്ടിയിതാ ഇതാ.. ഇതാ
നറുമലരിതളും നനവുള്ള രാവും
പുളകം ചാര്‍ത്തിയിതാ.. ഇതാ.. ഇതാ.. (2)
മുറുകും എന്നിലെ മൃദുലതയില്‍
നീ മിഴിയമ്പെയ്ത് മുറിയ്ക്കു
നീ മിഴിയമ്പെയ്ത് മുറിയ്ക്കു (2)
വളരും യൗവ്വനദാഹമടക്കി
മടിയില്‍ എന്നെയുറക്കു
നിന്‍ മടിയില്‍ എന്നെയുറക്കു
ഒരു കുടം കുളിരും ഒരു കുടം തേനും
നിനക്കുവേണ്ടിയിതാ ഇതാ.. ഇതാ
ഇളകും എന്നിലെ തരുണിമയെ
നീ അധരം കൊണ്ടു തളയ്ക്കു
നിന്നധരം കൊണ്ടു തളയ്ക്കു (2)
പടരും ഉന്മദജ്വാല കെടുത്താന്‍
തല്പം പാതി പകുക്കു
എന്‍ തല്പം പാതി പകുക്കു
ഒരു കുടം കുളിരും ഒരു കുടം തേനും
നിനക്കുവേണ്ടിയിതാ ഇതാ.. ഇതാ
നറുമലരിതളും നനവുള്ള രാവും
പുളകം ചാര്‍ത്തിയിതാ.. ഇതാ.. ഇതാ..
ആഹാ ..ആഹാ ..ആഹാ
Published by the catalogue editor. Rights remain with the original creators.