1984 · song 2
Viplavaveeryam
Credits
- Singer
- Chorus CO Anto
- Lyricist
- Chowalloor Krishnankutty
- Composer
-
MB Sreenivasan
Lyrics
വിപ്ലവവീര്യം ഉണര്‍ന്നുയരട്ടെ
വിശ്വാസികളേ വന്നാട്ടേ
നാടു മുടിക്കും സാത്താന്മാരിനി
പേടിച്ചോടി ഒളിക്കട്ടെ
ഭസ്മത്തില്‍ അടിമുടി ആറാടീട്ടും
ചന്ദനം വാരി പൂശീട്ടും
മെക്കിട്ടു കേറുവാന്‍ വന്നാല്‍ തിരിച്ചടി
കിട്ടും അതാരും മറക്കേണ്ടാ
മാമോദീസ വെള്ളം വീണവര്‍
മാപ്പു പറഞ്ഞു മടങ്ങില്ല
തരകാ തരകാ ഇസഹാക്കു തരകാ
കരളുറപ്പോടെ നയിച്ചോളൂ
പള്ളി വരേക്കും നീട്ട്യാലെന്താ -പാലം
പള്ളി വരേക്കും നീട്ട്യാലെന്താ
കള്ളി വെളിച്ചത്താവൂല്ലോ
സത്യം തുറന്നു പറഞ്ഞാലെന്താ -ഉള്ള
സത്യം തുറന്നു പറഞ്ഞാലെന്താ
വെട്ടി വിഴുങ്ങിയതറിയൂല്ലോ
കള്ളസിമന്റിനു കാവലിരിക്കുന്ന
കള്ളശിഖണ്ഡിയെ കണ്ടോളാം
നിന്നെ ഞങ്ങള്‍ എടുത്തോളാം
കാലം മാറിയ നേരു മറന്ന്
പാലത്തിന്റെ പേരു പറഞ്ഞും
പാവം ഞങ്ങളെ കുഞ്ഞാടുകളെ
പറ്റിക്കാമെന്നു കരുതേണ്ടാ
മണ്ടന്‍ കുറുപ്പല്ല നാട്ടുകാരാരുമേ
മണ്ഡോദരി മണ്ടി ഓര്‍ത്തോട്ടെ
കണ്ടോ കണ്ടോ ചെമ്പട കണ്ടോ
കണ്ടോ കണ്ടോ പടയണി കണ്ടോ
ഇസഹാക്കു തരകന്റെ ചെമ്പട കണ്ടോ
ഇതിനെ തടുക്കുവാന്‍ ഉശിരുള്ളോരുണ്ടോ
ഇതിനെ തടുക്കുവാന്‍ ഉശിരുള്ളോരുണ്ടോ
Published by the catalogue editor. Rights remain with the original creators.