1984 · song 1

Romanchamunarunna raathri

Credits

Singer
KJ Yesudas
Lyricist
Poovachal Khader Mankombu Gopalakrishnan
Composer
AT Ummer

Lyrics

രോമാഞ്ചമുണരുന്ന രാത്രി ഹേമാംഗം തുടിക്കുന്ന രാത്രി പ്രേമാമൃതം കൊണ്ട് മനസ്സു മനസ്സിനെ പരിരംഭണം ചെയ്യുന്ന രാത്രി -ആദ്യരാത്രി രോമാഞ്ചമുണരുന്ന രാത്രി ആയിരം ചിറകുമായ് അഭിനിവേശങ്ങൾ അണപൊട്ടിയൊഴുകുന്ന രാത്രി അന്തരാത്മാവിൻ പത്മദളക്കുമ്പിളിൽ അല്ലിത്തേൻ നിറയുന്ന രാത്രി -ആദ്യരാത്രി രോമാഞ്ചമുണരുന്ന രാത്രി കടിഞ്ഞൂൽ ചുംബനത്തിൽ വിടരും ചുണ്ടുകൾ കരിമ്പുനീർ വർഷിക്കും രാത്രി അറുപത്തിനാലു കലകളുമരങ്ങേറും അനംഗകേളികൾ നിറഞ്ഞ രാത്രി -ആദ്യരാത്രി രോമാഞ്ചമുണരുന്ന രാത്രി ഹേമാംഗം തുടിക്കുന്ന രാത്രി പ്രേമാമൃതം കൊണ്ട് മനസ്സു മനസ്സിനെ പരിരംഭണം ചെയ്യുന്ന രാത്രി -ആദ്യരാത്രി രോമാഞ്ചമുണരുന്ന രാത്രി

Published by the catalogue editor. Rights remain with the original creators.