1984 · song 2
Poomadam pooshunna kaattil
Credits
- Singer
-
P Susheela
Satheesh Babu
- Lyricist
-
Poovachal Khader
- Composer
-
Raghu Kumar
Lyrics
പൂമദം പൂശുന്ന കാറ്റിൽ
തളിരുകൾ ചാമരം വീശുന്ന മേട്ടിൽ
ചിറകു തുന്നുന്നൂ മാനസം (പൂമദം)
മോഹനം നമ്മൾ തീർക്കും സദനം
ജീവനിൽ ജീവൻ തൂവും മധുരം (മോഹനം)
മണവും നിറവും ഇഴുകും സമയം
മനവും തനുവും അണിയും പുളകം
മൗനവും നാദമായ് (പൂമദം)
മൂകമാം തേരിൽ പായും നിമിഷം
സ്നേഹമാം താലം പേറും ഹൃദയം (മൂകമാം)
മിഴിയിൽ മിഴികൾ പൊലിയും സമയം
കനവും നിനവും അരുളും സുകൃതം
സൗമ്യമീ ജീവിതം (പൂമദം)
Published by the catalogue editor. Rights remain with the original creators.