Manasariyathe poster

1984 · song 1

Khalbil nirayunna

Credits

Singer
P Madhuri Satheesh Babu
Lyricist
Poovachal Khader
Composer
Raghu Kumar

Lyrics

തനതാനാ താനാനാനാ തന്തനാനാ താനന...താനന...താനനന   ഖൽബിൽ നിറയുന്നൂ പൊന്മുത്ത് കണ്ണിൽ ഉതിരുന്നൂ നീർമുത്ത് കരളേ നിന്നുടെ നിക്കാഹിന് നേരുന്നൂ നന്മതൻ പൂമുത്ത് ആ... നേരുന്നൂ നന്മതൻ പൂമുത്ത്   (ഖൽബിൽ)   പനിനീർപ്പൂങ്കവിൾ തുടുത്തല്ലോ പവിഴച്ചുണ്ട് ചൊവന്നല്ലോ കനവ് കണ്ടിരിക്കണ മൊഞ്ചത്തിപ്പെണ്ണിനെ  കസവണിയിക്കണ് നാണമണഞ്ഞ് കനവ് കണ്ടിരിക്കണ മൊഞ്ചത്തിപ്പെണ്ണിനെ  കസവണിയിക്കണ് നാണമണഞ്ഞ് കസവണിയിക്കണ് നാണമണഞ്ഞ് കസവണിയിക്കണ് നാണമണഞ്ഞ്   മണിവള തരിവള കയ്യിലണിയാൻ പുലരി കൊടുത്തത് മയിലാഞ്ചി ഇവളുടെ താമരക്കണ്ണുകളെഴുതാൻ രാവു കൊടുത്തത് കരിമഷി കനവ് കണ്ടിരിക്കണ മൊഞ്ചത്തിപ്പെണ്ണിനെ  കസവണിയിക്കണ് നാണമണഞ്ഞ് കസവണിയിക്കണ് നാണമണഞ്ഞ് കസവണിയിക്കണ് നാണമണഞ്ഞ്   ആ.... പൂനിലാവിൻ മടിയിൽ നിന്നു നീ ഭൂമിയിലെങ്ങനെ വന്നു ആ... മാരിവില്ലിൻ പന്തലിൽ നിന്നുമെന്നരികിൽ എങ്ങനെ വന്നു കനവ് കണ്ടിരിക്കണ മൊഞ്ചത്തിപ്പെണ്ണിനെ  കസവണിയിക്കണ് നാണമണഞ്ഞ് കസവണിയിക്കണ് നാണമണഞ്ഞ് കസവണിയിക്കണ് നാണമണഞ്ഞ് വപനിനീർപ്പൂങ്കവിൾ തുടുത്തല്ലോ പവിഴച്ചുണ്ട് ചൊവന്നല്ലോ

Published by the catalogue editor. Rights remain with the original creators.