1984 · song 3

Vidhiyo Kadamkadhayo

Credits

Singer
KP Brahmanandan
Lyricist
Poovachal Khader
Composer
MK Arjunan

Lyrics

വിധിയോ കടംകഥയോ അറിയാതെ നാൾകൾ പൊഴിയുന്നു വഴിയിൽ ഇരുൾമൂടും വഴിയിൽ അറിയാത്ത രൂപം തിരയുന്നു അറിയാത്ത രൂപം തിരയുന്നു വിധിയോ കടംകഥയോ പലമുഖം കാണുന്നു അവയിൽ എല്ലാം അവളുടെ പ്രതിരൂപം തെളിഞ്ഞും മറഞ്ഞും മിഴികളും പദങ്ങളും കുഴയുകയല്ലോ പുലരിയും രജനിയും അണയുകയല്ലോ എവിടെ എവിടെ അവൾ മാത്രം (വിധിയോ...) കതിർമുഖം മങ്ങുന്നു കരളിൽ മെല്ലെ കരിനിഴൽ വീഴുന്നു എരിയും നിനവിൽ ആശതൻ വാതിലും അടയുകയല്ലോ കടമതൻ ഒരു സ്വരം ഉയരുകയല്ലോ വെടിയൂ വെടിയൂ ഇതുമാത്രം (വിധിയോ...)

Published by the catalogue editor. Rights remain with the original creators.