1984 · song 3
Manassinte Manchalil
Credits
- Singer
-
KJ Yesudas
- Lyricist
-
Bichu Thirumala
- Composer
- AT Ummer
Lyrics
ആഹാഹഹാഹാ..........
ആഹാഹഹാഹാ..
ആ,...ആ...
മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൌനമേ
മധുരാനുഭൂതികള്‍ സ്വയമേ തിരയും മുഹൂര്‍ത്തമേ
ഓര്‍മ്മകളില്‍ ഒഴുകിവരൂ നേര്‍മ്മയെഴും കുളിരുതിരൂ
ഇനിയായിരമാശംസകൾ (മനസ്സിന്റെ...)
മനസ്സു കൊണ്ടും വാക്കു കൊണ്ടും
മാതൃകയായ് തീരണം
പുലരി പോലെ ജീവിതങ്ങള്‍
പുതിയ ശോഭ നേടണം
നിലവിളക്കുകളായി നിങ്ങള്‍
നിറകതിരുകള്‍ വീശണം
തന്‍പാതിയേ പൊന്‍ പാതിയായ്
തൻ മുന്നിലെ ചൈതന്യമായ്
മെയ്യേകിയുള്ളേകിയുല്ലാസം നേടട്ടെ (മനസ്സിന്റെ...)
കറ കളഞ്ഞ സ്നേഹമോടെ
വിമല ഹൃദയരാകണം
നന്മയേറും തേന്മലരുകള്‍
മൊഴികള്‍ തോറും പൂക്കണം
മണിയറയുടെ നാലു മതിലും
മദനലഹരിയേല്‍ക്കണം
കൈനീട്ടവും കൈനേട്ടമായ്
സാമീപ്യവും സായൂജ്യമായ്
സന്താന സൌഭാഗ്യ സായൂജ്യം നേരട്ടെ (മനസ്സിന്റെ...)
Published by the catalogue editor. Rights remain with the original creators.