1984 · song 1
Bhoomiyil poomazhayaayi
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- KJ Joy
Lyrics
ഭൂമിയില്‍ പൂമഴയായ് ജീവനില്‍ തേന്മഴയായ്
പ്രസന്നയായ് വന്നു നീയെൻ മുന്നിൽ നില്‍ക്കവേ
വിളിക്കുന്നു എന്റെ മോഹം വിരിയ്ക്കുന്നു വര്‍ണ്ണസൂനം
കണ്ണിനു കുളിരേകും ലാവണ്യമേ
(ഭൂമിയില്‍..)
നിനക്കായ് മാത്രമെന്നും തുടിയ്ക്കുന്നു മാനസം
തണുപ്പുള്ള കൈകളാല്‍ നീ നിറയ്ക്കുന്നു മാധുര്യം
കൊതിയായ് ഇന്നു കൊതിയായ്
എന്റെ മാറില്‍ നിന്നെ ഒതുക്കുവാന്‍
പ്രസന്നയായ് വന്നു നീ എന്‍ മുന്നില്‍ നില്‍ക്കവേ
(ഭൂമിയില്‍..)
എനിക്കായ് മാത്രം നിന്നില്‍ തുളുമ്പുന്ന ഭംഗികൾ
അടുക്കുന്ന നേരം രാഗം വിളമ്പുന്ന തന്ത്രികള്‍
കൊതിയായ് ഇന്നു കൊതിയായ്
എന്റെ മടിയില്‍ നിന്നെ ഉറക്കുവാന്‍
പ്രസന്നയായ് വന്നു നീ എന്‍ മുന്നില്‍ നില്‍ക്കവേ
(ഭൂമിയില്‍..)
Published by the catalogue editor. Rights remain with the original creators.