1984 · song 3
Peyyaathe Poya Meghame
Credits
- Singer
-
S Janaki
- Lyricist
-
Bichu Thirumala
- Composer
- Darsan Raman
Lyrics
ആ..ആ..ആ.
പെയ്യാതെ പോയ മേഘമേ. . .
പെയ്യാതെ പോയ മേഘമേ. . .
നീലമേഘമേ
വേഴാമ്പലീ മരുഭൂമിയിൽ
വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ. . .
വിട നൽകി നീ വിഷാദയായ്
ഒരു വീണപൂവിനെ (2)
ഇതൾ വീശിയാടാൻ ഇടയേകിടാതെൻ
മനമെന്ന പെൺപൂവിനേ
പെയ്യാതെ പോയ മേഘമേ. ..
വരുമോർമ്മയിൽ വിദൂരമാം
ഋതുഭേദ ഭംഗിയും (2)
അതിലൂടെ വീണ്ടും വനഗായകാ നിൻ-
സ്വരരാഗ സംഗീതവും
പെയ്യാതെ പോയ മേഘമേ
നീലമേഘമേ
വേഴാമ്പലീ മരുഭൂമിയിൽ
വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ. . .
Published by the catalogue editor. Rights remain with the original creators.