1984 · song 6
Pattiche Pattiche (Kettiyone)
Credits
- Singer
-
KP Brahmanandan
Krishnachandran
- Lyricist
-
Poovachal Khader
Koorkkancheri Sugathan
- Composer
- AT Ummer
Lyrics
പറ്റിച്ചേ പറ്റിച്ചേ
കറിയാച്ചായനെ പറ്റിച്ചേ...
കെട്ടിയോനെപ്പറ്റിച്ചു
വരുമെന്നുപറഞ്ഞ് കാശുവാങ്ങി
പറ്റിച്ചല്ലോ ഏലിയാമ്മ പറ്റിച്ചല്ലോ
ഏലിയാമ്മ പറ്റിച്ചല്ലോ
അച്ചായനെ പറ്റിച്ചോരാരും
ഭൂമിയിലിനിയും വാഴൂലാ
വാഴൂല്ലാ വാഴൂല്ലാ
കർത്താവാണേ വാഴൂല്ലാ
ഇത്തിരിനേരം അരികിലിരുന്നു
മുട്ടിയുരുമ്മാന്‍ അച്ചാരം വാങ്ങി
കാലുമാറിയ ഏലിയാമ്മയെ വിടൂല്ലാ
ഈ കറിയാച്ചന്‍ വിടൂല്ലാ
(കെട്ടിയോനെപ്പറ്റിച്ചു..)
അച്ചായന്റെ മുട്ടും തട്ടും കണ്ടിട്ടൊന്നിക്കിളികൊള്ളാന്‍
വൈക്കോല്‍ത്തുറുവില്‍ കയറിയിരുന്നു പറ്റിപ്പോയല്ലോ പറ്റിപ്പോയല്ലോ
(അച്ചായന്റെ..)
എന്നാലും ഏലിയാമ്മ സ്നേഹമൊള്ളോളാ..
എന്തോന്നാടാ സ്നേഹം?
(കെട്ടിയോനെപ്പറ്റിച്ചു..)
പെരുന്നാളന്ന് രാത്രിയില്
ഏലിയാമ്മ കുളിക്കുമ്പം
അച്ചായനവളെ പിടിച്ചതും വലിച്ചതും
മേരിക്കുട്ട്യോട് പറയൂലോ പറയൂലോ
ഏലിയെ പിടിച്ചതും ഉമ്മവെച്ചതും ചൂലിനടിച്ചതും
കടിച്ചതും പിടിച്ചതും പറയൂലോ
കര്‍ത്താവാണെ പറയൂല്ലോ
കത്തനാരാണേ പറയൂല്ലോ
ചൂലിനടിച്ചതും ആട്ടിയിറക്കിയതും
നാട്ടിലു നീ പാട്ടാക്കല്ലെടാ ഇത്താപ്പിരീ
അച്ചായനെന്നെ തല്ലീല്ലോ തല്ലീല്ലോ
അച്ചായനല്യോടാ തല്ലിയത്.. സാരമില്ല
(കെട്ടിയോനെപ്പറ്റിച്ചു..)
Published by the catalogue editor. Rights remain with the original creators.