1984 · song 3
Chellacherukaatte
Credits
- Singer
-
P Susheela
Chorus
- Lyricist
-
Poovachal Khader
Koorkkancheri Sugathan
- Composer
- AT Ummer
Lyrics
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
മണിമലർക്കാവിൽ കസ്തൂരിച്ചോലയിൽ
നീരാടാൻ പോരുന്നോ നീയും
കുളിർ ചൂടാൻ പോരുന്നോ (ചെല്ലച്ചെറുകാറ്റേ)
കുഞ്ഞലയിൽ നീന്തിവന്നൂ
താളത്തിൽ കാലിട്ടടിച്ചൂ
കുഞ്ഞലയിൽ നീന്തിവന്നൂ
താളത്തിൽ കാലിട്ടടിച്ചൂ
മേളം തകർക്കുമ്പോൾ പൂങ്കാറ്റായ് വന്നു
ഇക്കിളി കൂട്ടരുതേ എന്റെ
കവിളത്തു നുള്ളരുതേ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
മണിമലർക്കാവിൽ കസ്തൂരിച്ചോലയിൽ
നീരാടാൻ പോരുന്നോ നീയും
കുളിർ ചൂടാൻ പോരുന്നോ
ഏലേലേലോ ഏലേലേലോ ഏലേലങ്കിടിയോ
ഏലേലേലോ ഏലേലേലോ ഏലേലങ്കിടിയോ
മലവാകപ്പൊടിനൂറ് മാറത്ത് തേയ്ക്കുമ്പോൾ
മെയ്യാകെ പൂക്കുമ്പോൾ പൂങ്കാറ്റായ് വന്നു
മലവാകപ്പൊടിനൂറ് മാറത്ത് തേയ്ക്കുമ്പോൾ
മെയ്യാകെ പൂക്കുമ്പോൾ പൂങ്കാറ്റായ് വന്നു
പൂമരച്ചോട്ടിൽ നിന്നൊളികണ്ണാൽ നോക്കി
കളിവാക്കു ചൊല്ലരുതേ എന്നിൽ
നാണമുണർത്തരുതേ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
മണിമലർക്കാവിൽ കസ്തൂരിച്ചോലയിൽ
നീരാടാൻ പോരുന്നോ നീയും
കുളിർ ചൂടാൻ പോരുന്നോ
Published by the catalogue editor. Rights remain with the original creators.