1984 · song 2
Jeevitham Nizhalroopakam
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- Gangai Amaran
Lyrics
ജീവിതം നിഴല്‍ രൂപകം
ജീവിതം അഴൽ പൂരിതം
ഒരു നാളില്‍ വിടരും
മറുനാളില്‍ അടിയും
മലരോട് സമമീ ജീവിതം ജീവിതം
ജീവിതം നിഴല്‍ രൂപകം
ജീവിതം അഴൽ പൂരിതം
വേഷങ്ങള്‍ ചാര്‍ത്തി നിമിഷങ്ങള്‍ മാത്രം
വേദികള്‍ തോറും ആടുന്നൂ
ഇടയില്‍ ചിലപ്പോള്‍ ഉയരുന്നൂ വാനില്‍
അതുപോല്‍ തന്നെ പതിയുന്നു മണ്ണില്‍
കദനം കരിയാന്‍ എഴുതുന്ന പാഠം
ജീവിതം നിഴല്‍ രൂപകം
ജീവിതം അഴൽ പൂരിതം
ഭാരങ്ങള്‍ പേറി ജീവികളോരോ
പാതയിലൂടെ ഇഴയുന്നൂ
ഇടയില്‍ വെറുതെ പൊരുതുന്നു തമ്മില്‍
ഉലകം പോലും ഒതുക്കുന്നൂ കയ്യില്‍
ഒടുവില്‍ മാത്രം അറിയുന്ന സത്യം
ജീവിതം നിഴല്‍ രൂപകം
ജീവിതം അഴൽ പൂരിതം
ഒരു നാളില്‍ വിടരും
മറുനാളില്‍ അടിയും
മലരോട് സമമീ ജീവിതം ജീവിതം
ജീവിതം നിഴല്‍ രൂപകം
ജീവിതം അഴൽ പൂരിതം
Published by the catalogue editor. Rights remain with the original creators.