1984 · song 3

Kannippunnaarakkiliye

From Inakkily

Credits

Singer
KJ Yesudas S Janaki
Lyricist
Poovachal Khader
Composer
Shyam

Lyrics

കന്നിപ്പൊന്നാരക്കിളിയേ കണ്ണിൻ കണ്ണാകും കണിയേ കരളിനുള്ളിൽ കനകത്തൊട്ടിൽ നിനക്കു തീർത്തു ആരാരിരോ (2) താമരക്കണ്ണിൽ തത്തമ്മച്ചുണ്ടിൽ മുത്തങ്ങൾ ചൂടാനോടി വാ  അമ്മയെ നോക്കി അച്ഛനെ നോക്കി  പിച്ച നടന്നു കൂടെ വാ (താമരക്കണ്ണിൽ..  ) കിലുങ്ങും കിങ്ങിണിയോ ചിരിയിൽ പൂത്തിരിയോ അരുമക്കണ്മണിയേ ആരിരോ  (കന്നിപ്പൊന്നാര...) മാനത്തെ പൂക്കൾ  മാരിവിൽ പൂക്കൾ മാണിക്യത്തേരിൽ കാണുവാൻ മുന്തിരിനീരിൽ ചന്ദനച്ചാറിൽ സ്വപ്നത്തിൽ നീന്തിയുറങ്ങുവാൻ  (മാനത്തെ. . . ) മധുരപൂങ്കുടമോ കവിളിൽ കുങ്കുമമോ അരുമക്കണ്മണിയേ ആരിരോ  (കന്നിപ്പൊന്നാര...)

Published by the catalogue editor. Rights remain with the original creators.