1959 · song 6

Moovaandan Maavile

From Naadodikal

Credits

Singer
P Leela
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ (2) മഞ്ഞിന്റെ തുള്ളിയിൽ മുങ്ങുവാൻ പോയോ മഞ്ഞവെയിലിലുറങ്ങിപ്പോയോ മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ പൂക്കാലം തുന്നിയ പൊൻപുള്ളികുപ്പായം കുന്നത്തെ കൊന്നയണിഞ്ഞല്ലോ (2) കാനനപ്പൂമണം കസ്തൂരിത്തൂമണം കാറ്റു ചൊരിഞ്ഞു കഴിഞ്ഞല്ലോ മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ തേനായ തേനെല്ലാം പൂവിന്റെ നെഞ്ചിതിൽ തേടുവാനാരുണ്ട് കൊച്ചു തുമ്പി (2) തങ്കക്കിനാക്കളെ പാടിയുറക്കുവാൻ തംബുരു മീട്ടുന്ന കൊച്ചു തുമ്പി മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ

Published by the catalogue editor. Rights remain with the original creators.