1984 · song 5

Krishna Krishna Mukunda

Credits

Singer
V Dakshinamoorthy MG Radhakrishnan Chorus
Composer
V Dakshinamoorthy

Lyrics

കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ.. കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2ch)(2) ഇന്നലെയോളം എന്തെന്നറിഞ്ഞീല ഇനി നാളെയും എന്തെന്നറിഞ്ഞീല... (2ch ) ഇന്നീ കണ്ട തടിയ്ക്കു വിനാശവും.. ഇന്ന നേരമന്നേതും അറിഞ്ഞീല....(2ch) കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ.. കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ... (2ch) കണ്ടുകണ്ടങ്ങിരിയ്ക്കും ജനങ്ങളെ.. കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍... (2ch) രണ്ടു നാലുദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍...(2ch) മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍..(2ch) (Ch)കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ... കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ... (2) സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലര്‍... (2ch) മദ മത്സരം.. ചിന്തിച്ചു ചിന്തിച്ചു മദികെട്ടു നടക്കുന്നിതു ചിലര്‍....(2ch)   കൃഷ്ണ കൃഷ്ണ നിരൂപിച്ചു കാണുമ്പോൾ  കൃഷ്ണ കൊണ്ടേ ഗമിക്കുന്നിതൊക്കെയു (2ch..) (Ch)കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ.. കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2ch)   എണ്ണി എണ്ണി കുറയുന്നിതായുസ്സും  മണ്ടി മണ്ടി കരേറുന്നു മോഹവും.....(2ch)  വന്നു ഓണം കഴിഞ്ഞു വിഷു വെന്നും വന്നില്ലല്ലോ തിരുവാതിരഎന്നും..(2ch) കുംഭ മാസത്തിലാകുന്നു നമ്മുടെ  ജന്മനക്ഷത്രം അശ്വതി നാളെന്നും..(2ch)  നീ ഉണ്ടായിവേൾപ്പിച്ചതിൽ ഒരു  ഉണ്ണി ഉണ്ടായി കണ്ടാവു ഞാനെന്നും... (2ch) ഇധ മോരോന്ന് ചിന്തിച്ചിരിക്കവേ ചത്തു പോകുന്നു പാവം ശിവ ശിവ..(2ch) കൂടിയല്ല പിറക്കുന്ന നേരത്തും  കൂടിയല്ല മരിക്കുന്ന നേരത്തും  മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ.. (Ch)കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ.(2) കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2ch) നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഹരേ..

Published by the catalogue editor. Rights remain with the original creators.