1959 · song 5

Kunkumathin Pottukuthi

From Naadodikal

Credits

Singer
Jikki (PG Krishnaveni)
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

കുങ്കുമത്തിൻ പൊട്ടു കുത്തി - ഞാനെന്റെ കുന്തളത്തിൽ പൂവു ചൂടി (2) മധുമാസരാവിൽ മാരനെത്തും നേരം (2) കണ്ടിടുവാൻ കണ്ണേറു കൊണ്ടിടുവാൻ (2)  ഞാനെന്റെ കണ്ണിണയിൽ മയ്യെഴുതി  ഞാനെന്റെ കാഞ്ചനപ്പൂഞ്ചേല ചുറ്റി കുങ്കുമത്തിൻ പൊട്ടു കുത്തി - ഞാനെന്റെ കുന്തളത്തിൽ പൂവു ചൂടി  ആരുമറിയാതെൻ മാരനെത്തും നേരം (2) തുള്ളിടുവാൻ പ്രണയം തള്ളിടുവാൻ (2) ഞാനെന്റെ കനകച്ചിലങ്കയുമായ് - ആരും കാണാത്ത നൃത്തമാടി കുങ്കുമത്തിൻ പൊട്ടു കുത്തി - ഞാനെന്റെ കുന്തളത്തിൽ പൂവു ചൂടി

Published by the catalogue editor. Rights remain with the original creators.