1984 · song 1

Aadi Brahmamunarnnu

Credits

Singer
Krishnachandran
Lyricist
Shibu Chakravarthy
Composer
Thankachan

Lyrics

ആദിബ്രഹ്മമുണര്‍ന്നു വിണ്ണില്‍ ആദിനാദമുയര്‍ന്നു സുരഗീതമായ് സംഗീതമായ് കാലമുണര്‍ന്നൊരു നേരം ആദിതാളമുതിര്‍ന്നൊരു നേരം സഗസ നിസനി പനിപ മപമ ഗമപനി പ്രണയം ചൊല്ലും ചൊടിയില്‍ വിരിയും ഗാനം നടനം ചെയ്യും നടയില്‍ നിറയും താളം ഹിമഗിരിയരുണിമ ചൂടി സുരഭില സരസിജ സൂനം രജത മൃദു കിരണ അരുണരഥ ചലനം രജത മൃദു കിരണ അരുണരഥ ചലന ഘോഷം തുടിയില്‍ വിടരും അമൃത മധുരസംഗീതം അധരം തേടും മിഴികള്‍ പറയും ദാഹം വദനം പൂക്കും ഹൃദയം പാടും മോഹം അസുലഭരതിലയ ലാസ്യം അനുഭവതരളിത ഗാത്രം ഇടറും പദകമല നടന ദ്രുതചലനം ഇടറും പദകമല നടന ദ്രുതചലനമേളം ശ്രുതികള്‍ പാടും പ്രകൃതിപുരുഷ സംയോഗം

Published by the catalogue editor. Rights remain with the original creators.