1984 · song 2
Poonullum kaatte
Credits
- Singer
-
Vani Jairam
- Lyricist
- Unni Aranmula
- Composer
- TS Radhakrishnan
Lyrics
പൂ നുള്ളും കാറ്റേ പൂങ്കാറ്റേ
പുന്നമടക്കായലിലെ കുളിർ കാറ്റേ
പോയ് വരാമോ ഒന്നു പോയ് വരാമോ
പടിഞ്ഞാറൻ തീരത്ത് പനയോല കൂട്ടിലെ
ഏകാന്ത കാമുകനെ തഴുകി വായോ
അവനറിയാതെ വലം വെച്ചു വായോ
ഏഴരവെളുപ്പിനു പോയതാണേ
ഏഴാം നാൾ വരുമെന്ന് കേട്ടതാണേ (2)
വിളക്കിനും കണ്ടില്ല വിഷു കൂടാൻ വന്നില്ല (2)
അവനെ കണി കാണാൻ കൊതിയായി
അവനോടൊന്നുരിയാടാൻ മോഹമായി (പൂ നുള്ളും...)
തൃക്കോവിൽ കാർത്തിക തിരുനാളാണേ
തിരുവാറന്മുളയപ്പൻ പിറന്നാളാണേ (2)
അഭിഷേകം കാണാൻ അൻപൊലി കേൾക്കാൻ(2)
അവനൊന്നിതു വഴി വന്നെങ്കിൽ
അരികിൽ ചേർന്നൊന്നിരുന്നെങ്കിൽ (പൂ നുള്ളും...)
Published by the catalogue editor. Rights remain with the original creators.