1984 · song 1
Sundarippoovinu Naanam
Credits
- Singer
-
S Janaki
- Lyricist
-
Poovachal Khader
- Composer
- Johnson
Lyrics
സുന്ദരിപ്പൂവിനു നാണം
സുന്ദരിപ്പൂവിനു നാണം എന്തോ
മിണ്ടുവാൻ കാറ്റിനു മോഹം
നെഞ്ചിലോ നെഞ്ചിലെ ഓളം
അതിലോലം ലോലം ഏതോ നാദം
(സുന്ദരി...)
ചിന്തകൾ പാകും തന്ത്രികൾ
പൊൻകമ്പിയിൽ വീഴും ചിന്തുകൾ (2)
കുളിർ മൂടും ഓരം
കുളിർ മൂടും ഓരം ഒരു രാഗതീരം
നീയെൻ മുന്നിൽ നിൽക്കും നേരം
മഞ്ഞായ് മാറും എൻ ദേഹം...
(സുന്ദരി...)
ജാലകം മുത്തിൻ ഗോപുരം
നിൻ കണ്ണിനാൽ ഏകും ലാളനം (2)
കനകത്തിൻ താലം
കനകത്തിൻ താലം നവനീതനാളം
നിദ്ര ഈണം ചാർത്തുമ്പോഴും
എന്നിൽ മേവും നിൻ രൂപം...
(സുന്ദരി...)
Published by the catalogue editor. Rights remain with the original creators.