Ente Kalithozhan poster

1984 · song 3

Paarijaatham panineeril

Credits

Singer
KJ Yesudas
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

പാരിജാതം പനിനീരില്‍ കുളിച്ചു പാലൊളിപ്പുഞ്ചിരി തൂകി സ്വര്‍ഗ്ഗകവാടം തുറന്നു തരാനായ് സ്വര്‍ഗ്ഗകുമാരി നീ വന്നു ഒരു പ്രേമ വൈഢൂര്യ മണിമുത്തായ് നീ വാ (പാരിജാതം...) അനുരാഗമാം മണിവീണയില്‍ ഹോ ഒഴുകുന്നൊരു മൃദുരാഗമായ് ഹായ് അനുരാഗമാം മണിവീണയില്‍ ഒഴുകുന്നൊരു മൃദുരാഗമായ് മാനത്തെ മന്ദാരത്തോപ്പിലില്‍ പൂ ചൂടി മാണിക്യത്തേരില്‍ ഒരുങ്ങിയിറങ്ങി നീ എന്‍ കണ്ണില്‍ ആടി നീ വാ ഹോയ് എന്‍ മുന്നില്‍ പാടി നീ വാ ഹായ് (പാരിജാതം...) മധുമാസത്തിന്‍ കുളിര്‍ത്തെന്നലില്‍ ഹോയ് കുയില്‍ ഗാനമായ് മമ വാടിയില്‍ ഹായ് മധുമാസത്തിന്‍ കുളിര്‍ത്തെന്നലില്‍ കുയില്‍ ഗാനമായ് മമ വാടിയില്‍ പൊന്നിന്‍ ചിലങ്കള്‍ കാലിലണിഞ്ഞു നീ എന്നിലെ സ്വപ്നങ്ങള്‍ ചുംബിച്ചുണര്‍ത്തുവാന്‍ പുന്നാരം പാടി നീ വാ ഹോയ് കിന്നാരം ചൊല്ലി നീ വാ ഹായ് (പാരിജാതം...)

Published by the catalogue editor. Rights remain with the original creators.