Ente Kalithozhan poster

1984 · song 2

O Malaraay Madhuvaay

Credits

Singer
S Janaki
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

അഹ് ആഹാ അഹ് ആഹാ . . . .  ഓ.... മലരായ് മധുവായ് മണമായ് ഞാൻ  ഓ.... നിറമായ് സ്വരമായ് ചിരിയായ് ഞാൻ  ഈ വനിയിൽ ഇന്നു പനിനീർ പെയ്യുന്നു ആ കുളിരിൽ വന്നു ഞാനും പാടുന്നു ആഹ് അഹാ..ആഹ് അഹാ ..ആഹ് അഹാ ഓ മലരായ് മധുവായ് മണമായ് ഞാൻ  ഓ നിറമായ് സ്വരമായ് ചിരിയായ് ഞാൻ  ഇളംമഞ്ഞിൽ നീരാടി ഞാനും വന്നിതാ  ഇണയരയന്നങ്ങൾ പുണർന്നിടുന്നു (2)  നീ വരൂ മലർക്കാവിൽ പൂങ്കുയിൽ  നമുക്കായി ഗാനം പാടുന്നു  മോഹമായ് എനിക്കിന്നു ദാഹമായ്  മനസ്സിന്റെ സംഗീതമേ  യൌവ്വനം പൂത്ത മേനിയിൽ വന്നു  ചുംബനം തന്നു പോ  ഓഹ് ഹോ നീ പാനപാത്രം നിറയ്ക്കൂ  ഓ..  മലരായ് മധുവായ് മണമായ് ഞാൻ  ഓ... നിറമായ് സ്വരമായ് ചിരിയായ് ഞാൻ  നവരത്നവീണയിൽ ഈണം മീട്ടി വാ  മദിരോത്സവങ്ങൾക്ക് നിറം പകരൂ  രാഗമായ് അഴകിന്റെ രൂപമായ്  എനിക്കിന്നു സ്നേഹം തന്നു പോ  ഹർഷമായ് വിരിയുന്ന സ്വപ്നമായ്  കരളിന്റെ രോമാഞ്ചമേ  മന്മഥൻ തന്റെ വില്ലിലെ അമ്പ്  എന്നിലേയ്ക്കെയ്തു പോ  ഓഹ് ഹോ നീ പാനപാത്രം നിറയ്ക്കൂ  ഓ..  മലരായ് മധുവായ് മണമായ് ഞാൻ  ഓ... നിറമായ് സ്വരമായ് ചിരിയായ് ഞാൻ  ഈ വനിയിൽ ഇന്നു പനിനീർ പെയ്യുന്നു ആ കുളിരിൽ വന്നു ഞാനും പാടുന്നു

Published by the catalogue editor. Rights remain with the original creators.