1984 · song 3

Pathaayam polathe

Credits

Singer
CO Anto PR Bhaskaran
Lyricist
Sreemoolanagaram Vijayan
Composer
Vidyadharan Master

Lyrics

പത്തായം പോലത്തെ വയറാണ്‌  മത്തങ്ങ പോലുള്ള തലയാണ്‌  നത്തിന്റെ മാതിരി കണ്ണാണ്‌ പാത്തുമ്മപ്പെണ്ണിന്റെ പുയ്യാപ്ല (പത്തായം...)  കാലുമ്മ രണ്ടിലും മന്തുണ്ട്  കയ്യില്‌ നാലഞ്ചു കാശുണ്ട്  കറവക്ക് മൂന്നാലു പശുവുണ്ട് കണ്ണെത്താ പാടത്ത് കൃഷിയുണ്ട് ഇളമാന്റെ ചേലുള്ള പാത്തുമ്മ  കളിചിരി മാറാത്ത പാത്തുമ്മ മണിയറയ്ക്കുള്ളില് മാരന്റെ ചാരത്ത് മണവാട്ടിയായവൾ ചെല്ലുന്നു മണവാട്ടിയായവൾ ചെല്ലുന്നു (പത്തായം...)  മരമുട്ടി പോലത്തെ മാപ്ലെ കണ്ടപ്പൊ മണവാട്ടി കിലുകിലെ ചിരിക്കുന്നു അരിശം കൊണ്ടലിയാരു പുകയുന്നു അതുമിതും പയ്യാരം പറയുന്നു കലിതുള്ളി മുറിവിട്ട് പായുന്നു കരിനിറമോലുന്ന മണവാളൻ  മന്തുള്ള കാലിന്റെ വേഗത കണ്ടിട്ട് മൊഞ്ചത്തി കൈകൊട്ടി ചിരിക്കുന്നു മൊഞ്ചത്തി കൈകൊട്ടി ചിരിക്കുന്നു  (പത്തായം...)

Published by the catalogue editor. Rights remain with the original creators.