1984 · song 3
Pinangunnuvo
Credits
- Singer
-
P Jayachandran
- Lyricist
-
Balu Kiriyath
- Composer
-
Raveendran
Lyrics
പിണങ്ങുന്നുവോ നീ വയല്‍ കുരുവീ
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍
കിളിയേ.. പോരൂ ഈ കൂട്ടില്‍ പുന്നാരം
പറയാൻ പുണരാന്‍ കൊതിയായ്
പിണങ്ങുന്നുവോ നീ വയല്‍ കുരുവീ
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍
മനസ്സിന്റെ ഓമനവാതിലും ചാരി
നെഞ്ചിലെ പൈങ്കിളി പാടും
ഓര്‍മകള്‍ വെറുതേ എഴുതും കവിതകള്‍
നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍
പിണങ്ങുന്നുവോ നീ വയല്‍ കുരുവീ
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍
പൂക്കാലമായിട്ടും പൂവനമാകെ
പുളകങ്ങള്‍ ചൂടിടും താനേ
കളിചിരിയുണരും കഥകളിനിയും
ആയിരം ആശകള്‍ ആരഭി പാടും
പിണങ്ങുന്നുവോ നീ വയല്‍ കുരുവീ
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍
കിളിയേ.. പോരൂ ഈ കൂട്ടില്‍ പുന്നാരം
പറയാൻ പുണരാന്‍ കൊതിയായ്
പിണങ്ങുന്നുവോ നീ വയല്‍ കുരുവീ
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍
Published by the catalogue editor. Rights remain with the original creators.