1984 · song 1
Chakravarthi
Credits
- Singer
-
KJ Yesudas
Raveendran
- Lyricist
-
Balu Kiriyath
- Composer
-
Raveendran
Lyrics
ചക്രവർത്തി ഞാനേ സൂര്യ വംശ ചക്രവർത്തി ഞാനേ
ഞാനോ ഈ ഞാനോ
നീ മന്ത്രീ നീ മന്ത്രീ
വകുപ്പിലെ വായി നോക്കി കാലുമാറി വിലസും മന്ത്രി
നാടാകെ മണീമന്ദിരങ്ങൾ നടുവിലായെന്റെ കോവിലകവും
പവിഴവും സ്വർണ്ണമണികളും മഴ പോലെ പൊഴിയുന്നോരന്തപ്പുരവും
കാലത്തെ മസ്സാജിനു ഉർവശി
കാലിലെ നഖം വെട്ടാൻ മേനക
കുളിപ്പിക്കാൻ രംഭ തലതോർത്തി തല കോതി സ്യൂട്ട് ഇടാൻ കോട്ടിടാൻ
സഹായി തിലോത്തമ
എങ്ങനെയുണ്ടാശാനേ...
ഉം കലക്കും ആശാനൊന്നു വെലസും (ചക്രവർത്തീ...)
കാലത്തെ അമൃതേത്തു കണിശം ഉച്ചക്കോ മൃഷ്ടാന്ന ഭോജനം
പ്രഥമനും വിവിധ പഴങ്ങളും നെയ് ചേർത്ത നൂറ്റൊന്നു കറികളും
അന്തിക്ക് സ്മാൾ തരാൻ ആഹാ മാധവി
അതു കഴിഞ്ഞു ഐസ് ഇടാൻ ആഹാ രാധിക
കുടിപ്പിക്കാൻ രേഖ മെയ് ചേർന്നു കളി ചൊല്ലി വീശുവാൻ
അരികിലായ് മണിയൻ പിള്ള
മണിയൻ പിള്ളയെ വിട്ടേര് അതിയാൻ ആളുപെശകാ(ചക്രവർത്തീ...)
Published by the catalogue editor. Rights remain with the original creators.