1959 · song 2

Innu Kaanum

From Naadodikal

Credits

Singer
P Leela PB Sreenivas
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ഇന്നു കാണും പൊൻകിനാക്കൾ നീ മറക്കരുതേ - ഹൃദയമേ നീ മറക്കരുതേ ഇന്നു ചൊല്ലും രാഗകഥകൾ നീ മറക്കരുതേ ഹൃദയമേ നീ മറക്കരുതേ പ്രേമപവനൻ വീണമീട്ടി പാടിത്തന്നൊരു ഗാനവും കന്നിയാറ്റിൽ അലകളിളകി (2) മെല്ലെയുയരും മേളവും നീ മറക്കരുതേ ഹൃദയമേ നീ മറക്കരുതേ ഇന്നു ചൊല്ലും രാഗകഥകൾ നീ മറക്കരുതേ - ഹൃദയമേ നീ മറക്കരുതേ കാട്ടുവള്ളിക്കുടിലു തോറും കാത്തിരിക്കും വസന്തവും വണ്ടുകൾ മലർച്ചെണ്ടിൻ ചെവിയിൽ (2) മന്ദമോതും മന്ത്രവും നീ മറക്കരുതേ - ഹൃദയമേ നീ മറക്കരുതേ ഇന്നു കാണും പൊൻകിനാക്കൾ നീ മറക്കരുതേ - ഹൃദയമേ നീ മറക്കരുതേ ഇന്നു ചൊല്ലും രാഗകഥകൾ നീ മറക്കരുതേ ഹൃദയമേ നീ മറക്കരുതേ

Published by the catalogue editor. Rights remain with the original creators.