1984 · song 4
Minnam minnam
Credits
- Singer
-
P Jayachandran
Vani Jairam
- Lyricist
-
Kavalam Narayana Panicker
- Composer
-
MS Viswanathan
Lyrics
മിന്നം മിനു മിന്നും ചിന്നം ചിനു ചിന്നം(2)
മിന്നം മിന്നും ചിന്നം ചിന്നും..(2)
തെയ്യം തെയ്യം തി തകിടകിടകിട
തെയ്യം തെയ്യം തുള്ളും തെയ്യം (2)
കുരുത്തോല പന്തല്
ഇലത്തോരണപ്പന്തല്..(2)
പതിനാറഴകിയ പന്തലില്
പണ്ട് പണ്ട് ആരോ പെറ്റ
പന്തിരു തെയ്യം...(2)
കുരുത്തോല പന്തല്
ഇലത്തോരണപ്പന്തല്.(2)..
സുന്ദരിപൂങ്കണ്ണിയെ ഓർത്തെന്റെ
ഓമനപ്പെണ്ണേ...
നീ പോറ്റി തേൻമൊഴികൾ
നീ പെറ്റു നാൻ മറകൾ..(സുന്ദരി)
ജാതിയില്ല തെയ്യ തറയിലെ
വേല പെണ്ണാളെ നിന്റെ പുത്തേല
തൃത്താപ്പൂവിന് മീൻ മണമാണോ നിന്റെ
വിരല് മുറിഞ്ഞാലും കുങ്കുമ നിറമല്ലേ...
വിരല് മുറിഞ്ഞാലും കുങ്കുമ നിറമല്ലേ...
കുരുത്തോല പന്തല്
ഇലത്തോരണപ്പന്തല്.(2)..
കാറ്റിന്റെ വഴി നീ കപ്പലോട്ടികൾ
ഏഴാം കടലിന്നക്കര നിന്നും
ഏഴിമലയിൽ വന്നിറങ്ങി..
ഏഴിമലയിൽ വന്നിറങ്ങി..
ജനപതമോടു ചേർന്നവർ പെരുകി
മല നാട്ടിലെ മരതക ഭംഗികളിൽ..
കാടുകളിൽ മേടുകളിൽ
പള്ളികളിൽ അമ്പലനടകളിലും....
പല വഴിയവർ പെരുകുമ്പോൾ
പല നദികളുമൊരു നദിയായി....
ബാങ്കു വിളിയാണേ
ഓംകാരമന്ത്രവും ഒറ്റ ശ്രുതിയിലലിഞ്ഞു
ഒറ്റ ശ്രുതിയിലലിഞ്ഞു.....
മിന്നം മിനു മിന്നും ചിന്നം ചിനു ചിന്നം
മിന്നം മിന്നും ചിന്നം ചിന്നും....
Published by the catalogue editor. Rights remain with the original creators.