1984 · song 1

Amme Amme Malankurathiyamme

Credits

Singer
KJ Yesudas Chorus
Lyricist
Poovachal Khader
Composer
AT Ummer

Lyrics

അമ്മേ അമ്മേ മലങ്കുറത്തിയമ്മേ മലമുകളിലെ ദേവി മലങ്കുറത്തിയമ്മേ മലമുകളിലെ ദേവി മനം കനിഞ്ഞിന്നു മുഖം തെളിഞ്ഞിന്നു വരമരുളുകയമ്മേ ബലം തരികെന്റെ ദേവി തകതോം തകതോം   കാടിന്റെ മക്കളേ കാത്തുരക്ഷിക്കുവാൻ കാവലുനിൽക്കണ കാളി ദാരികവീരന്റെ ശിരസ്സറുത്തു ചോരകുടിച്ചോരെൻ കാളി ഭൂമിയെരക്ഷിച്ച ദേവി കാടുഭരിക്കുമെന്നമ്മേ മലങ്കുറത്തിയമ്മേ........   തൈതൈതോം തൈതോം ഹു ഹാ ഹു ഹാ ധിം തിനക്കിട തിനക്കിട തക തക തക തക തക്    ചോരക്കളങ്ങളിൽ കോമരം തുള്ളുവാൻ ഓടിയെത്തുന്നോരെൻ തായേ(2) തുടികൊട്ടിപ്പാടുന്ന പാട്ടിൻ്റെ ഈണത്തിൽ പടകളി തുള്ളുന്ന ദേവി കാട്ടിലെ പെണ്ണിന്റ്റെ മാനം കളയാതെ കാത്തുരക്ഷിക്കുമെന്നമ്മേ(2) മലങ്കുറത്തിയമ്മേ.......

Published by the catalogue editor. Rights remain with the original creators.