1984 · song 2

Chirithookum thumbi

Credits

Singer
KJ Yesudas Kamukara
Lyricist
Sathyan Anthikkad
Composer
Raveendran

Lyrics

ചിരി തൂകും തുമ്പീ മുന്നിൽ ആടി വാ മനമാകെ നിൻ സ്വരം മിഴിയാകെ നിൻ മുഖം ഒരു കനവിൻ  മധുനിറയും  കണിമലരായ് വാ തെയ്  തെയ് തകതോം തിത്തെയ് സ്വർണനൂപുരങ്ങൾ ചാർത്തി എന്നിൽ രാഗ ദേവിയായ് നൃത്തം ചെയ്യാൻ (2) വന്നിടുമോ നീ എന്റെ ഓമലേ സ്വപ്നവുമായ്  കാത്തുനില്പൂ ഞാൻ ഇരു ഉടലുകൾ ഒരു ഹൃദയവുമായ് വാ എന്തതിശമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ (2) ചിരി തൂകും തുമ്പീ മുന്നിൽ ആടി വാ സപ്തസാഗരങ്ങൾ പാടും ഗാനം തമ്മിലേക ഭാവ താളം നൽകും (2) നൊമ്പരങ്ങളിൽ തേൻ പുരട്ടുവാൻ ചുംബനങ്ങളാൽ എന്നെ മൂടുവാൻ ഒരു തളിരിലെ കുളിരമൃതുമായ് നീ വാ സ്നേഹത്തിൻ ഗീതം വാഴ്ത്തപ്പെടേണം എന്നെന്നും എവിടെയും (2) (ചിരി തൂകും തുമ്പീ ...)

Published by the catalogue editor. Rights remain with the original creators.