1984 · song 5

Shruthimadhura Swaramurangum

Credits

Singer
KJ Yesudas
Lyricist
Pazhavila Ramesan
Composer
Raveendran

Lyrics

ശ്രുതിമധുര സ്വരമുറങ്ങും ഒരു നിമിഷം ഹരിതസ്വപ്ന ലഹരിയുഴിഞ്ഞൊരു വരചഷകം (ശ്രുതിമധുര...) രാഗമിവിടെ അലയറ്റൊരു കടലായ് തീർന്നു നാദമേതോ നിലയറ്റൊരു കയമായ് തീർന്നു ഈ കടലില്‍ ദാഹമൊതുങ്ങി ഈ കയത്തില്‍ മോഹമൊടുങ്ങി (ശ്രുതിമധുര...) രാവുമഴയും പൂമഴയും കനവായ് തീര്‍ന്നു പ്രേമഗാനം മനസ്സുകളില്‍ നിനവായ് തീര്‍ന്നു ഈ കനവില്‍ ദാഹമൊതുങ്ങി ഈ നിനവില്‍ മോഹമുറങ്ങി (ശ്രുതിമധുര...)

Published by the catalogue editor. Rights remain with the original creators.